കളമശേരി: ബി.ജെ.പി 104-ാം ബൂത്ത് സമ്മേളനം ഏലൂർ സംജാദ് നഗറിൽ ജില്ലാ വൈസ് പ്രസിഡന്റ് പി.പി.സജീവൻ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് എം.എ.സുര അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് പ്രമോദ് തൃക്കാക്കര, വൈസ് പ്രസിഡന്റ് സീമാ ബിജു, മുനിസിപ്പൽ പ്രസിഡന്റ് വി.വി.പ്രകാശൻ, കൗൺസിലർമാരായ പി.ബി.ഗോപിനാഥ്, ചന്ദ്രിക രാജൻ എന്നിവർ സംസാരിച്ചു. ഷെൽഡിംഗ് സൻ (പ്രസിഡന്റ്), ടി. ഡി. ജോഷി, പി.എസ്.പ്രസാദ് (വൈസ് പ്രസിഡന്റുമാർ), ശിവാനന്ദൻ ( ജനറൽ സെക്രട്ടറി) അഖിൽ ഗോപി ( സെക്രട്ടറി) എന്നിവരെ ബൂത്ത് ഭാരവാഹികളായി തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |