SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.29 AM IST

3000കടന്ന് കൊവിഡ്

df

കൊച്ചി: ജില്ലയിലെ കൊവിഡ് സാഹചര്യം അതീവഗുരുതരം. കൊവിഡ് ബാധിതരുടെ എണ്ണത്തിനും ടി.പി.ആറിനും പുറമേ കൊവിഡ് ക്ലസ്റ്ററുകളുടെ എണ്ണവും അതിവേഗം വർദ്ധിക്കുകയാണ്. പ്രതിദിന കൊവിഡ് കണക്ക് 3,000കടന്നപ്പോൾ ടി.പി.ആർ തുടർച്ചയായ മൂന്നാം ദിവസവും 30ന് മുകളിലാണ്. 36.87 ആണ് ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ജില്ലയിലാകെ 22 കൊവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ടു. ഇതിൽ 11എണ്ണം പുതിയതാണ്.

സ്‌കൂളുകൾ, കോളജുകൾ, ഓഫീസുകൾ, ബാങ്കുകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് ക്ലസ്റ്ററുകൾ ഏറെയും. കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ജില്ലയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ദുരന്തനിവാരണവിഭാഗം ഉത്തരവിറക്കി.

 പൊതുപരിപാടികൾ നിരോധിച്ചു
തുടർച്ചയായ മൂന്നാം ദിവസവും ടി.പി.ആർ 30ന് മുകളിലായതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ജില്ലയിൽ സാമൂഹ്യ, രാഷ്ട്രീയ, സാസംകാരിക, സാമുദായിക പൊതുപരിപാടികൾക്ക് നിരോധനം ഏർപ്പെടുത്തി.

നേരത്തെ നിശ്ചയിച്ച പരിപാടികൾ സംഘാടകർ അടിയന്തരമായി മാറ്റിവയ്ക്കണം. വിവാഹത്തിനും മരണാനന്തര ചടങ്ങിനും പരമാവധി 50പേർ മാത്രം. ലംഘിച്ചാൽ കർശന നടപടിയെടുക്കും. സർക്കാർ, അർദ്ധ സർക്കാർ, സഹകരണ, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളിൽ യോഗങ്ങൾ ഓൺലൈനായി മാത്രമായിരിക്കും.

മാളുകളിൽ ജനത്തിരക്ക് പാടില്ല. 25 സ്‌ക്വയർ ഫീറ്റിൽ ഒരാൾ മാത്രമേ പാടുള്ളു. പൊലീസ്, സെക്ടറൽ മജിസ്‌ട്രേറ്റുമാർ എന്നിവരുടെ കർശന പരിശോധനകൾ ഉണ്ടാകും. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൊവിഡ് ക്ലസ്റ്റർ രൂപപ്പെട്ടാൽ സ്ഥാപനം 15 ദിവസത്തേക്ക് അടക്കണം. വിവരം ആരോഗ്യ വകുപ്പിനെ അറിയിക്കുകയും വേണം

ഇന്നലെ കൊവിഡ്ബാധിതർ:3,204

സമ്പർക്കം വഴി : 3,184

രോഗമുക്തി : 1,492

ജില്ലയിൽ ആകെ ചികിത്സയിലുള്ളത്: 17,657


വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭാഗത്ത് ഗുരുതര വീഴ്ച
ജില്ലയിലെ സ്‌കൂളുകളും കോളജുകളും ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൊവിഡ് ക്ലസ്റ്ററുകൾ രൂപപ്പെടാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. എന്നാൽ ഇക്കാര്യം ബന്ധപ്പെട്ട അധികാരികൾ ആരോഗ്യ വിഭാഗത്തെ അറിയിച്ചില്ല. മാത്രമല്ല, ഒന്നിലേറെ കുട്ടികൾക്ക് കൊവിഡ് ബാധിച്ചിട്ടും അടയ്ക്കാത്ത സ്‌കൂളുകളും കോളേജുകളുമുണ്ട്. ചില സ്ഥാപനങ്ങളിലെ അവസ്ഥയും ഇതുതന്നെ.

പൂർണ സജ്ജം, മുന്നൊരുക്കങ്ങൾ ഇങ്ങനെ

 സി.എഫ്.എൽ.ടി.സികൾ സജ്ജീകരിക്കും

 അമ്പലമുകളിലെ കൊവിഡ് കെയർ സെന്ററിന്റെ പ്രവർത്തനം ശക്തിപ്പെടുത്തും

 ഓക്‌സിജൻ ബെഡ്ഡുകളുടെയും ഐ.സി.യു ബെഡ്ഡുകളുടെയും ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്

 ആവശ്യ മരുന്നുകളുടെ ലഭ്യതയും ഉറപ്പുവരുത്തി

 സർവസജ്ജമായ കൊവിഡ് കൺട്രോൾ റൂം ഇന്ന് മുതൽ

 താലൂക്ക് ആശുപത്രികളിൽ കൊവിഡ് ഔട്ട്‌പേഷ്യന്റ് വിഭാഗം

 ലാഘവമരുത്, വേണ്ടത് അതീവ ജാഗ്രത
കൊവിഡ് വ്യാപനത്തെ ലാഘവത്തോടെ കാണരുതെന്നും അങ്ങനെ വന്നാൽ കാര്യങ്ങൾ കൈവിട്ട് പോകുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി.ജയശ്രീ അറിയിച്ചു. ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ അപ്പോൾ തന്നെ ആരോഗ്യ വിഭാഗത്തെ അറിയിക്കണം. ക്ലസ്റ്റർ രൂപപ്പെടുന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ടെന്നും. അവർ കൂട്ടിച്ചേർത്തു.

കൊവിഡ്
ജനുവരി ഒന്ന്- 400
ജനുവരി 16- 3204

ടി.പി.ആർ
ജനുവരി ഒന്ന് - 5.38
ജനുവരി 16- 36.87

മൂന്ന് ടിവസത്തെ ശരാശരി ടി.പി.ആർ- 33.59%

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, COVID
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.