കൊച്ചി: കെ. റെയിൽ ഡി.പി.ആറിന് പ്രതീകാത്മകമായി കൊള്ളിവച്ച് പരിസ്ഥിതി പ്രവർത്തകരുടെ പ്രതിഷേധം. ഏറെ സമ്മർദ്ദത്തിനു വഴങ്ങി സർക്കാർ പുറത്തുവിട്ട ഡി.പി.ആറിൽ പ്രകൃതിദുരന്തം പ്രതിപാദിച്ചിട്ടുണ്ടെന്നും വർഷങ്ങൾക്ക് മുമ്പ് 80 കി.മീ വേഗത്തിൽ മൺട്രോ തുരത്തിലൂടെ ഓടിയ ട്രെയിനെയാണ് പെരിനാട് അഷ്ടമുടി കായലിലേക്ക് ടൊർണാഡോ ചുഴലിക്കാറ്റ് തള്ളിയിട്ടതെന്നും ഓർമിപ്പിച്ചുകൊണ്ടായിരുന്നു ഏലൂർ ഗോപിനാഥിന്റെ നേതൃത്വത്തിലായിരന്നു പ്രതിഷേധം. കൊടുമൺ പോലുള്ള പ്രവചനാതീതമായ ദുരന്തങ്ങൾ കെ. റെയിൽ വരുത്തിവെക്കാൻ ഇടവരുത്തരുത്. കെ.കെ.വാമലോചനൻ, കെ.എം. രാധാകൃഷ്ണൻ, ബി.ഗോപാലകൃഷ്ണൻ, ജുവൽ ചെറിയാൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |