കൊച്ചി: ജനാഭിമുഖ കുർബാന നിലനിറുത്തണമെന്ന് ആവശ്യപ്പെട്ട് വൈദികർ നടത്തുന്ന നിരാഹാരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ന് എറണാകുളം അതിരൂപതയുടെ മുഴുവൻ പള്ളികളിലും പ്രതിഷേധ ദിനം ആചരിക്കും. 16 ഫൊറോന കേന്ദ്രങ്ങളിൽ പന്തംകൊളുത്തി പ്രകടനവും യോഗവും നടത്തും. അതിരൂപത ആർച്ച് ബിഷപ്പ് ആന്റണി കരിയിൽ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരിയെ സന്ദർശിച്ചു. ഇന്നലെ വൈകിട്ട് സ്ഥിരം സിനഡ് വൈദികരുടെയും വിശ്വാസികളുടെയും സമരം ചർച്ച ചെയ്തു. നിരാഹാരം തുടരുന്ന ഫാ. ബാബു കളത്തിലിനെയും ഫാ. ടോം മുള്ളൻചിറയെയും പ്രകാശ് പി. ജോണിനെയും തോമസ് കീച്ചേരിയെയും കാണാൻ വിശ്വാസികളും കന്യാസ്ത്രീകളുമെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |