കൊച്ചി: നൈപുണ്യ മത്സരമായ ഇന്ത്യാ സ്കിൽസിൽ കേരളത്തിന്റെ സി.എസ്. ആദർശിന് സ്വർണം. പ്ലംബിംഗ് ആൻഡ് ഹീറ്റിംഗ് വിഭാഗത്തിലായിരുന്നു മത്സരം. പ്ലംബറായ ആദർശ് എറണാകുളം സ്വദേശിയാണ്. തമിഴ്നാട് സ്വദേശി രഗദീശ്വരൻ വെള്ളിയും സുബ്രത്കുമാർ വെങ്കലവും നേടി. ഇവർ ദേശീയ ഫൈനൽ റൗണ്ടിൽ മത്സരിക്കും. ഒമ്പതു ദേശീയ ഫൈനലിസ്റ്റുകൾക്ക് ബൂട്ട് ക്യാമ്പുകളിലൂടെ പ്രോജക്ട് അധിഷ്ടിത പരിശീലനം, വ്യവസായ പരിശീലനം, കോർപ്പറേറ്റ് പരിശീലനം തുടങ്ങിയ പ്രോഗ്രാമുകളിലൂടെ മൾട്ടിലെവൽ പരിശീലനം എന്നിവ നൽകും. ഒക്ടോബറിൽ ഷാങ്ഹായിൽ നടക്കുന്ന മത്സരത്തിനായി ആദർശിനും പ്രഗദീശ്വരനും കൂടുതൽ പരിശീലനം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |