SignIn
Kerala Kaumudi Online
Friday, 29 March 2024 12.30 PM IST

നുവാൽസിൽ ഇൻറ്റഗ്രേറ്റഡ് കോഴ്സുകൾ

nuals

കൊച്ചി: നുവാൽസ് ദേശീയ നിയമ സർവ്വകലാശാലയിൽ 5 വർഷ കാലാവധിയുള്ള ഇന്റഗ്രേറ്റഡ് എൽ.എൽ.എം., പി.എച്ച്ഡി. പ്രോഗ്രാം ആരംഭിക്കാൻ എക്‌സിക്യുട്ടീവ് കൗൺസിൽ തീരുമാനിച്ചു.

നിയമ ബിരുദധാരികൾക്കാണ് പ്രവേശനം. പ്രവേശന പരീക്ഷയുണ്ട്. ആദ്യ രണ്ടുവർഷം പുതിയ യു.ജി.സി. മാർഗ്ഗനിർദേശം അനുസരിച്ചുള്ള ഗവേഷണാധിഷ്ഠിത എൽ.എൽ.എം ബിരുദത്തിനും തുടർന്നുള്ള മൂന്നുവർഷം പി.എച്ച്ഡി. ബിരുദത്തിനുമായി ചെലവഴിക്കണം. എൽ.എൽ.എം കാലയളവ് മുതൽ തന്നെ ഫെലോഷിപ്പ് സാമ്പത്തിക സഹായം ലഭിക്കും. തുടക്കത്തിൽ 5 വിദ്യാർത്ഥികൾക്കാണ് പ്രവേശനം. വൈസ് ചാൻസലർ ഡോ. കെ. സി. സണ്ണിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗുജറാത്ത് ദേശീയ നിയമ സർവ്വകലാശാല ഡയറക്ടർ ഡോ.എസ്. ശാന്തകുമാർ, കേരള ബാർ കൗൺസിൽ ചെയർമാൻ ജോസഫ് ജോൺ, നിയമ സെക്രട്ടറി ഹരി നായർ, സ്റ്റേറ്റ് അറ്റോർണി മനോജ് കുമാർ, ഡോ. ജി.സി. ഗോപാലപിള്ള, അഡ്വ. നാഗരാജ് നാരായണൻ, അഡ്വ.കെ.ബി. സോണി, അഡ്വ. ടി.എസ്. അജിത് , അഡ്വ.എൻ. ശാന്ത , ധനകാര്യവകുപ്പ് അഡിഷണൽ സെക്രട്ടറി എസ്. അനൂപ്, നുവാൽസ് അസിസ്റ്റന്റ് പ്രൊഫ.ഡോ. ഷീബ എസ്. ധർ, വിദ്യാർത്ഥി പ്രതിനിധി ഡി. അഷ്‌ന എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, NUALS, COURSES
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.