കൊച്ചി: ജനുവരി 11 മുതൽ 16 വരെ ഡൽഹിയിൽ നടന്ന സൺറൈസ് ഇന്ത്യ ഓപ്പൺ വേൾഡ് ടൂർ സൂപ്പർ 500 ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഹരിത എം.എച്ച് - അഷ്ന റോയ് സഖ്യം ഡബിൾസ് വിഭാഗത്തിൽ മൂന്നാംസ്ഥാനം നേടി. ആദ്യമായാണ് ഇന്ത്യയിൽ നിന്നുള്ള ഡബിൾസ് ജോഡികൾ വേൾഡ് ടൂർ സൂപ്പർ 500 മത്സരത്തിൽ സെമിഫൈനലിൽ കടക്കുന്നത്. പരേതനായ എം.എൻ ഹരിനാരായണന്റെയും രേണുക ടി.കെയുടെയും മകളായ ഹരിത കൊച്ചിയിൽ ആദായ നികുതിവകുപ്പ് ഉദ്യോഗസ്ഥയാണ്. റോയ് പി. ജോസഫിന്റെയും അനീസ് റോയിയുടെയും മകളായ അഷ്ന തിരുവനന്തപുരത്ത് അക്കൗണ്ടന്റ് ജനറൽ ഓഫീസിൽ ഉദ്യോഗസ്ഥയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |