തൃക്കാക്കര: അനെർട്ട് മുഖേന 40 ശതമാനംവരെ സർക്കാർ സബ്സിഡിയോടെ ഗാർഹിക സൗര വൈദ്യുത നിലയങ്ങൾ സ്ഥാപിക്കുന്നതിനുള്ള രജിസ്ട്രേഷൻ ക്യാമ്പ് ജനുവരി 22ന് പെരുമ്പാവൂർ ഊർജ്ജ മിത്ര കേന്ദ്രത്തിൽ നടക്കും. നഗരസഭാ പരിധിയിലും സമീപ പ്രദേശങ്ങളിലെ ഗ്രാമ പഞ്ചായത്തുകളിലുമുള്ള ഗാർഹിക ഉപഭോക്താക്കൾക്ക് ആധാർ കാർഡും വൈദ്യുതി ബില്ലും രജിസ്ട്രേഷൻ ഫീസായ 1225 രൂപയുമായി ക്യാമ്പിലെത്തി പദ്ധതിയിൽ പേര് രജിസ്റ്റർ ചെയ്യാം. സാധാരണ പ്രവൃത്തി ദിവസങ്ങളിൽ ഓൺലൈൻ രജിസ്ട്രേഷനും നടത്താം. വിവരങ്ങൾക്ക്: 94466 07260, 80869 95726
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |