SignIn
Kerala Kaumudi Online
Thursday, 25 April 2024 3.54 AM IST

പൂമരം നട്ട് പി.ടിയുടെ ചരമദിനാചരണം

pttree

കൊച്ചി: പരിസ്ഥിതിയുടെ കാവലാളായിരുന്ന പി.ടി. തോമസിന്റെ എഴുപത്തിയൊന്നാം ചരമദിനം മഹാരാജാസ് കോളേജ് അങ്കണത്തിൽ പൂമരം നട്ടും ഭാര്യ ഉമാ തോമസ് തയ്യാറാക്കിയ 200 തൈകൾ വിതരണം ചെയ്തും ആചരിച്ചു.

ഇടുക്കി പെരുന്താനം സ്വദേശിയായ തോട്ടം തൊഴിലാളിയും സാമൂഹിക പ്രവർത്തകനുമായ സുനിൽ സുരേന്ദ്രൻ നൽകിയ പൂമരമാണ് മഹാരാജാസ് കോളേജ് അങ്കണത്തിൽ നട്ടത്.

ഹൈബി ഈഡൻ എം.പി ചടങ്ങ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് തൃക്കാക്കര മണ്ഡലം ചെയർമാൻ ജോസഫ് അലക്‌സ് അദ്ധ്യക്ഷത വഹിച്ചു. ടി.ജെ. വിനോദ് എം.എൽ.എ., കെ. ബാബു എം.എൽ.എ, കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ടോണി ചമ്മിണി, ജയ്‌സൻ ജോസഫ്, ദീപക് ജോയ്, ഫ്രണ്ട്‌സ് ഒഫ് പി.ടി ഭാരവാഹികളായ സാജൻ മണാലി, എ.കെ രാജൻ, മഹാരാജാസ് കോളജ് മുൻ പ്രിൻസിപ്പൽ മേരി മെറ്റിൽഡ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, PT THOMAS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.