ഫോർട്ട് കൊച്ചി: ഫോർട്ട്കൊച്ചി- വൈപ്പിൻ റോ-റോ സർവീസിലെ സേതുസാഗർ 2 ന്റെ അറ്റകുറ്റപ്പണി നടത്തുവാൻ സാമ്പത്തിക പ്രതിസന്ധി മൂലം നഗരസഭയ്ക്ക് കഴിയാത്തത്തിൽ പ്രതിഷേധിച്ച് പ്രതീകാത്മക ബക്കറ്റ് പിരിവ് നടത്താൻ പാസഞ്ചേഴ്സ് അസോസിയേഷൻ യോഗം തീരുമാനിച്ചു. റോ-റോ വൈപ്പിനിൽ മാറ്റികെട്ടിയിരിക്കുന്നതിന്റെ 36 ദിവസമായ നാളെ രാവിലെ 10 ന് ഫോർട്ട്കൊച്ചി റോ-റോ ജെട്ടിൽ പിരിവ് നടത്തും. ആരുടെയും പക്കൽനിന്ന് സംഭാവനപ്പണം പിരിക്കാതെ യാത്രക്കാരുടെ പ്രതിഷേധം ബന്ധപ്പെട്ടവരെ അറിയിക്കുന്നതിനുവേണ്ടിയാണ് പ്രതിഷേധ ബക്കറ്റ് പിരിവെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ സെക്രട്ടറി ജെയിംസ് തറമേൽ പറഞ്ഞു. സർവീസ് ഉടൻ ആരംഭിക്കാൻ നഗരസഭ തയ്യാറാവണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസിഡന്റ് ഫ്രാൻസിസ് ചമ്മണി അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ സെക്രട്ടറി ജെയിംസ് തറമേൽ, തോമസ് ജൂഡ്, കെ. എ. മുജീബ് റെഹ്മാൻ, എ. ജലാൽ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |