കൊച്ചി: എറണാകുളം മണ്ഡലത്തിലെ നിർദ്ധനരായ ജനങ്ങൾക്ക് 'കരുതലായ് എറണാകുളം- 2022' മെഡിക്കൽ ക്യാമ്പ് ടി.ജെ. വിനോദ് എം.എൽ.എ ഒരുക്കും. മാർച്ച് 13ന് രാവിലെ ഏഴു മുതൽ കടവന്ത്ര രാജീവ്ഗാന്ധി സ്റ്റേഡിയത്തിലാണ് ക്യാമ്പ്. ഐ.എം.എയും ബി.പി.സി.എല്ലും പ്രമുഖ ആശുപത്രികളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പദ്ധതിയിൽ ജനറൽ മെഡിസിൻ, ജനറൽ സർജറി, ഗൈനക്കോളജി, നെഫ്രോളജി, പ്ലാസ്റ്റിക് സർജറി, വസ്ക്യുലർ സർജറി, കാൻസർ സ്ക്രീനിംഗ് തുടങ്ങി രോഗനിർണയവും വിദഗ്ദ്ധരായ 150ലേറെ ഡോക്ടർമാരുടെ ചികിത്സയും ലഭ്യമാക്കും.നേത്ര പരിശോധനയും സൗജന്യ കണ്ണട വിതരണവും അർഹരായ രോഗികൾക്ക് തുടർ ചികിത്സയും ഒരുക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |