കൊച്ചി: സ്കൂൾ കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്താനായി പ്രവർത്തിക്കുന്ന കൊച്ചി ശാസ്ത്ര സങ്കേതിക സർവകലാശാല സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റിയുടെ (സിസിസ്) പ്രവർത്തനം 21ന് പ്രവർത്തനം പുനരാരംഭിക്കും. കുട്ടികൾക്കുള്ള വൺഡേ അറ്റാച്ച്മെന്റ് പ്രോഗ്രാം (ഒ.ഡി.എ.പി) ആണ് ആദ്യഘട്ടത്തിൽ ആരംഭിക്കുക.
പങ്കെടുക്കാൻ താത്പര്യമുള്ള സ്കൂളുകൾക്ക് ഇന്നുമുതൽ നിശ്ചിത ഫീസ് നൽകി ഫോണിൽ വിളിച്ചു ബുക്ക് ചെയ്യാം. വെക്കേഷൻ പ്രോഗ്രാമായ സയൻസ് ടാലന്റ് ആൻഡ് ടോട്ടൽ കപ്പാസിറ്റി ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ വിവരങ്ങളും ഈ നമ്പറിൽ ലഭിക്കും. വിവരങ്ങൾക്ക്: 9188219863, csiscusat@gmail.com
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |