മട്ടാഞ്ചേരി: സമഗ്രശിക്ഷാ കേരളം യു.ആർ.സി മട്ടാഞ്ചേരിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സർഗ്ഗ കൈരളി കലാ സാംസ്കാരിക ശില്പശാല കലാസപര്യ കൊച്ചി കോർപ്പറേഷൻ വിദ്യാഭ്യാസ കായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എ.ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. കൗൺസിലർ കെ.എ. മനാഫ് അദ്ധ്യക്ഷത വഹിച്ചു. മട്ടാഞ്ചേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സുധ. എൻ , യു.ആർ. സി.ബ്ലോക്ക് പ്രോജക്ട് കോ ഓർഡിനേറ്റർ പ്രീത കമ്മത്ത് , ടി.ഡി. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് രാജലക്ഷ്മി.പി.ബി, പി.ടി.എ. പ്രസിഡന്റ് ശൈലേഷ് എ.പൈ,ക്ലസ്റ്റർ കോർഡിനേറ്റർ പ്രിൻസ് സി.പി. എന്നിവർ സംസാരിച്ചു. ഉപജില്ലയിലെ 7-12 വരെ ക്ലാസുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് നാടിന്റെ കലാ സാംസ്കാരിക പൈതൃകം അനുഭവിച്ചറിയുന്നതിനായിരുന്നു ശില്പശാല. നാടൻ പാട്ട്, മാപ്പിളപ്പാട്ട്, ചവിട്ടുനാടകം തുടങ്ങിയ കലകളുടെ അവതരണം നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |