കൊച്ചി: എറണാകുളം അതിരൂപത വൈദിക സമ്മേളന വേദിക്ക് മുന്നിൽ കർദ്ദിനാൾ ജോർജ് ആലഞ്ചേരിയുടെയും ഓറിയന്റൽ കോൺഗ്രിയേഷൻ പ്രീഫക്റ്റ് കർദിനാൾ സാന്ദ്രിയുടെയും കോലം കത്തിച്ചു വിശ്വാസികളുടെ പ്രതിഷേധം. അല്മായ മുന്നേറ്റം അതി രൂപത സമിതി പ്രവർത്തകരാണ് കുർബനാ ഏകീകരണത്തിനെതിരെ യോഗം നടന്ന കലൂർ റിന്യൂവൽ സെന്ററിന് മുന്നിൽ പ്രതിഷേധവുമായി എത്തിയത്. കർദ്ദിനാൾ ആലഞ്ചേരിയെ പൂർണ്ണമായും ബഹിഷ്കരിക്കുമെന്നും ഇവർ പ്രഖ്യാപിച്ചു. പാസ്റ്ററൽ കൗൺസിൽ ജനറൽ സെക്രട്ടറി പി പി ജെറാർദ്, കൺവീനർ അഡ്വ. ബിനു ജോൺ, റിജു കാഞ്ഞൂക്കാരൻ, ഷൈജു ആന്റണി, ആഗസ്റ്റിൻ കണിയാമറ്റം എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |