SignIn
Kerala Kaumudi Online
Thursday, 25 April 2024 5.55 AM IST

മേയ് ആദ്യം മറൈൻഡ്രൈവിൽ വമ്പൻ വിപണനമേള

mela

 സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷ പരിപാടി

കൊച്ചി: സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി മേയ് ആദ്യവാരം മറൈൻഡ്രൈവിൽ വിപുലമായ പ്രദർശന വിപണന മേള നടത്തും.

ഒരു ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ ഒരുക്കുന്ന പ്രദർശന നഗരിയിൽ വിപണന മേള, എന്റെ കേരളം, കേരളത്തെ അറിയാം തുടങ്ങിയ തീം പവിലിയനുകൾ, വിപുലമായ ഫുഡ് കോർട്ട്, സാംസ്‌കാരിക പരിപാടികൾ, സെമിനാറുകൾ, നൂതന സാങ്കേതിക വിദ്യകളുടെ അവതരണം, അഗ്രികൾച്ചറൽ ഔട്ട്‌ഡോർ ഡിസ്‌പ്ലേ എന്നിവയാണ് ഉണ്ടാവുക.

മന്ത്രി പി.രാജീവ് അധ്യക്ഷത വഹിച്ച സംഘാടക സമിതി യോഗത്തിൽ എം.എൽ.എമാരായ ആന്റണി ജോൺ, കെ.ജെ മാക്‌സി, പി.വി ശ്രീനിജിൻ, കൊച്ചി മേയർ എം.അനിൽകുമാർ, ജി.സി.ഡി.എ ചെയർമാൻ കെ.ചന്ദ്രൻ പിള്ള, ജില്ലാ കളക്ടർ ജാഫർ മാലിക്, പി.ആർ.ഡി ഡെപ്യൂട്ടി ഡയറക്ടർ ചന്ദ്രഹാസൻ വടുതല, ജില്ലാ ഇൻഫർമേഷൻ ഓഫീസർ നിജാസ് ജ്യൂവൽ തുടങ്ങിയവർ പങ്കെടുത്തു.

225 സ്റ്റാളുകൾ

 150 വിപണന സ്റ്റാളുകൾ

 60 പ്രദർശന സ്റ്റാളുകൾ

 15 സർവീസ് സ്റ്റാളുകൾ (അക്ഷയ, റവന്യു, സി.എം.ഡി.ആർ.എഫ് ഉൾപ്പെടെ)

 ദിവസവും വൈകിട്ട് സാംസ്‌കാരിക പരിപാടികൾ, സെമിനാറുകൾ

 ടെക്‌നോ ഡെമോ

റോബോട്ടിക്‌സ്, ഇന്റർനെറ്റ് ഒഫ് തിംഗ്‌സ്, സെക്യൂരിറ്റി ആപ്ലിക്കേഷനുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ത്രി ഡി പ്രിന്റിംഗ്, ഓഗ്‌മെന്റഡ് റിയാലിറ്റി

 രുചി വൈവിദ്ധ്യം

കുടുംബശ്രീ, കെ.ടി.ഡി.സി, സാഫ്, പ്രിസൺസ്, മിൽമ എന്നിവരുടെ ഫുഡ് കോർട്ടുകൾ.

ഒരു വർഷത്തിനിടെ ഓരോ വകുപ്പിലും ഉണ്ടായ മാറ്റങ്ങളുടെ നേർക്കാഴ്ചയാകും മേളയെന്നും വൻതോതിലുള്ള ജനപങ്കാളിത്തം പ്രതീക്ഷിക്കുന്നതായും മന്ത്രി പി.രാജീവ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.