തൃക്കാക്കര: വില്ലേജ് തല ജനകീയ സമിതി രൂപീകരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടർ ജാഫർ മാലിക് കാക്കനാട് വില്ലേജ് ഓഫീസിൽ നിർവ്വഹിച്ചു. എ.ഡി.എം എസ്.ഷാജഹാൻ, തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പൻ എന്നിവർ പങ്കെടുത്തു. വില്ലേജ് ഓഫീസുകളുടെ പ്രവർത്തനങ്ങൾ ജനാധിപത്യവത്ക്കുന്നതിനും സുതാര്യമാക്കുന്നതിനു വേണ്ടിയാണ് സമിതികൾ രൂപീകരിക്കുന്നത്. വില്ലേജ് ഓഫീസർ സി.കെ. സുനിലാണ് കാക്കനാട് വില്ലേജ് ഓഫീസിലെ ജനകീയ സമിതി കൺവീനർ. രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ, റസിഡന്റ്സ് അസോസിയേഷനുകളുടെ പ്രതിനിധി തുടങ്ങി എട്ട് അംഗങ്ങൾ സമിതിയിലുണ്ട്. എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ച സമിതി കൂടുകയും വില്ലേജ് ഓഫീസിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |