കൊച്ചി: ജില്ലയിൽ ഇന്നലെ 146 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 103പേർ രോഗ മുക്തി നേടി. 162 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 1,691 ആണ്. ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1339 ആണ്.
ജില്ലയിൽ നിന്നും സർക്കാർ സ്വകാര്യ മേഖലകളിൽ നിന്ന് 3,875 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ഇന്നലെ നടന്ന കൊവിഡ് വാക്സിനേഷനിൽ 4,479ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. 350 ആദ്യ ഡോസും, 2,576 സെക്കന്റ് ഡോസുമാണ്. കൊവിഷീൽഡ് 2,521 ഡോസും, 1,957 ഡോസ് കൊവാക്സിനും ഒരു ഡോസ് സ്പുട്നിക് വാക്സിനുമാണ് വിതരണം ചെയ്തത്.
ആരോഗ്യ പ്രവർത്തകർക്കും, മുന്നണിപ്പോരാളികൾ തുടങ്ങിയവർക്കുള്ള കരുതൽ ഡോസായി 1,553 ഡോസ് വാക്സിനാണ് ഇന്ന് വിതരണം ചെയ്തത്. ആകെ 1,10,638 ഡോസ് മുൻകരുതൽ ഡോസ് നൽകി
ജില്ലയിൽ ഇതുവരെ
60,49,345 ഡോസ് വാക്സിനാണ് നൽകിയത്. 32,16,677 ആദ്യ ഡോസ് വാക്സിനും, 27,22,030 സെക്കന്റ് ഡോസ് വാക്സിനും നൽകി.
ഇതിൽ 52,45,549 ഡോസ് കൊവിഷീൽഡും, 7,86,913 ഡോസ് കൊവാക്സിനും, 16,770ഡോസ് സുപ്ട്നിക് വാക്സിനും 113 ഡോസ് കോർബി വാക്സിനുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |