കൊച്ചി: കൊച്ചി റീജിയണൽ പി.എഫ് കമ്മിഷണർ പെൻഷൻ അദാലത്തും പരാതി പരിഹാര ക്യാമ്പും ഏപ്രിൽ 11ന് ഓൺലൈനായി നടത്തും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ യു.എ.എൻ, പി.എഫ്. അക്കൗണ്ട് നമ്പർ/പി.പി.ഒ നമ്പർ, മൊബൈൽ നമ്പർ, ആധാർ നമ്പർ, ഇ-മെയിൽ ഐഡി, പരാതി വിശദാംശങ്ങൾ എന്നിവ സഹിതം 31 ന് മുമ്പ് pro.pfkochi @gmail.com എന്ന വിലാസത്തിലേക്ക് അപേക്ഷ സമർപ്പിക്കണം. ഇമെയിൽ അയയ്ക്കുമ്പോൾ 'പെൻഷൻ അദാലത്ത്' അല്ലെങ്കിൽ 'പി.എഫ് നിങ്ങളുടെ അരികെ' (പി.എഫ് നിയർ യു) എന്നു പ്രത്യേകം രേഖപ്പെടുത്തണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |