കളമശേരി: സാങ്കേതിക വിദ്യാഭ്യാസം വ്യവസായങ്ങൾക്ക് ഉതകുന്ന തരത്തിൽ പ്രായോഗിക പരിശീലനം നൽകുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സിപെറ്റിന് ആത്മ നിർഭർ ഭാരതിന്റെ ഭാഗമായി ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കാൻ മുഖ്യ പങ്കുവഹിക്കാൻ കഴിയുമെന്ന് അസിസ്റ്റന്റ് കളക്ടർ സച്ചിൻ കുമാർ യാദവ് പറഞ്ഞു. ജില്ലാ പട്ടികജാതി വികസന വകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന നൈപുണ്യവികസന കോഴ്സുകളുടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പട്ടികജാതി ഓഫീസർ കെ.സന്ധ്യ, മാനേജിംഗ് ഡയറക്ടർ പി.പി. ബിനോയ്, ജോയിന്റ് ഡയറക്ടർ ആൻഡ് ഹെഡ് കെ.എ. രാജേഷ് , സീനിയർ ടെക്നിക്കൽ ഓഫീസർ ആർ.ജീവൻ റാം എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |