കൊച്ചി: സർവ്വകലാശാലകളിൽ നിന്ന് വിരമിച്ച അദ്ധ്യപകരുടെയും ജീവനക്കാരുടെയും സംഘടനയായ യൂണിവേഴ്സിറ്റി പെൻഷൻ ഫോറം കേരളയുടെ കൊച്ചിൻ യൂണിവേഴ്സിറ്റി യൂണിറ്റ് രൂപീകരിച്ചു. ഭാരവാഹികളായി ഡോ.എസ്. ഹരികുമാർ (പ്രസിഡന്റ് ), കെ. മോഹനചന്ദ്രൻ (വൈസ് പ്രസിഡന്റ് ), എസ്. മോഹൻദാസ് (സെക്രട്ടറി), എ.കെ. ശോഭനാദേവി, ഡോ.കെ.വി. പ്രമോദ് (ജോയിന്റ് സെക്രട്ടറി ), പി.കെ. സുരേഷ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. യോഗം പ്രോ വൈസ് ചാൻസലർ ഡോ.പി.ജി ശങ്കരൻ ഉദ്ഘാടനം ചെയ്തു. ഡോ കെ.വി പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.കെ. മോഹനചന്ദ്രൻ, ഡോ.കെ. ഷറഫുദ്ദീൻ, ഡോ.എൻ. ചന്ദ്രമോഹൻകുമാർ, എ.എസ് സിനേഷ്, എസ്. മോഹൻദാസ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |