കൊച്ചി: തൊഴിലവകാശങ്ങൾ വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് റെയിൽവേ ലോക്കോ പൈലറ്റുമാർ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനുമുന്നിൽ ധർണ നടത്തി. ഓൾ ഇന്ത്യ ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷൻ അസിസ്റ്റന്റ് ജനറൽ സെക്രട്ടറി പി.എൻ.സോമൻ ഉദ്ഘാടനം ചെയ്തു.
കെ.എസ്.മനോജ്, ജെ.വേണുഗോപാൽ, സി.ഡി.രാജു , ഗിരീഷ് ബാബു, ജോസഫ് മാർട്ടിൻ, എൻ.എം.സജി, എൻ.രവികുമാർ എന്നിവർ സംസാരിച്ചു. തിരുവനന്തപുരം ഡിവിഷനിൽ 12, എറണാകുളം സൗത്തിൽ ഒമ്പത് എന്നിങ്ങനെ ലോക്കോപൈലറ്റുമാരുടെ തസ്തികയാണ് വെട്ടിക്കുറച്ചത്. ജീവനക്കാരുടെ വിശ്രമസമയവും കുറച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |