കൊച്ചി: ദ്വിദിന ദേശീയ പണിമുടക്ക് രാഷ്ട്രീയ പ്രേരിതമാണെന്ന് എൻ.ജി.ഒ സംഘ് അഭിപ്രായപ്പെട്ടു. പണിമുടക്ക് തള്ളിക്കളഞ്ഞ് ഓഫീസുകളിലെത്തിയ ജീവനക്കാർക്ക് സംരക്ഷണമൊരുക്കാൻ ഭരണകൂടവും പൊലീസും പരാജയപ്പെട്ടുവെന്ന് എൻ.ജി.ഒ സംഘ് സംസ്ഥാന പ്രസിഡന്റ് ടി.എൻ.രമേശും ജനറൽ സെക്രട്ടറി എ.പ്രകാശും പറഞ്ഞു.
സർക്കാർ ഓഫീസ് ഉദ്യോഗസ്ഥ സംഘടനകളും തൊഴിലാളികളും ചേർന്ന് ഭീഷണിയിലൂടെ അടപ്പിക്കുകയായിരുന്നു. സമരത്തിൽ പങ്കെടുത്തവർക്ക് ഡയസ്നോൺ ഏർപ്പെടുത്തുകയും ഭരണകൂടം മാപ്പുപറയുകയും വേണം. കേരളത്തിൽ മാത്രമാണ് പണിമുടക്ക് നടന്നത്. കേരളത്തിന്റെ സാമ്പത്തികസ്ഥിതിയെ ഇത് പ്രതികൂലമായി ബാധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |