കൊച്ചി: ലോട്ടറി മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ ഇ.എസ്.ഐയിൽ ഉൾപ്പെടുത്തണമെന്ന് ലോട്ടറി ഏജന്റ്സ് സെല്ലേഴ്സ് സംഘം (ബി.എം.എസ്) ജില്ലാ സമ്മേളനം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. എല്ലാവർഷവും പതിനായിരം കോടി രൂപ സർക്കാരിന് വരുമാനം ലഭിക്കുന്ന ലോട്ടറി വ്യവസായത്തിൽ മുഖ്യ പങ്കുവഹിക്കുന്ന വില്പന തൊഴിലാളികൾ അവഗണിക്കപ്പെടുകയാണ്. ബി.എം.എസ് സംസ്ഥാന സെക്രട്ടറി കെ.വി.മധുകുമാർ ഉദ്ഘാടനം ചെയ്തു .യൂണിയൻ ജില്ലാ പ്രസിഡന്റ് ഷിബി തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. ബി.എം.എസ് ജില്ലാ സെക്രട്ടറി ധനീഷ് നീറിക്കോട്, എം.എം.സുമോദ്, എം.വി.രവി തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |