SignIn
Kerala Kaumudi Online
Friday, 19 April 2024 10.52 AM IST

വീണ്ടുമൊരു പരീക്ഷാക്കാലം

exam

എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഇന്ന് തുടക്കം

കൊച്ചി: ഫോക്കസ് ഏരിയ ഉൾപ്പെടെയുള്ള ആശങ്കകൾക്കിടെ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി ജില്ല. എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഇന്ന് തുടക്കമാകും. ഹയർസെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കൻഡറി തിയറി പരീക്ഷകൾ ഇന്നലെ ആരംഭിച്ചു.

 എസ്.എസ്.എൽ.സിക്ക് 32,181പേർ


എസ്.എസ്.എൽ.സി പരീക്ഷ 32,181 കുട്ടികളാണ് എഴുതുന്നത്. എറണാകുളം (100), ആലുവ (118), മൂവാറ്റുപുഴ (56), കോതമംഗലം (53) എന്നീ വിദ്യാഭ്യാസ ജില്ലകളിലായി ആകെ 327 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. 584 പേർ പരീക്ഷയെഴുതുന്ന എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ ഉദയംപേരൂർ എസ്.എൻ.ഡി.പി ഹൈസ്കൂളാണ് കുട്ടികളുടെ എണ്ണത്തിൽ മുന്നിൽ. എല്ലാ ദിവസവും രാവിലെ 9.45നാണ് പരീക്ഷകൾ. പരീക്ഷാ കേന്ദ്രങ്ങളിലെ പരിശോധനയ്ക്കായി പ്രത്യേകം സ്‌ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ട്. ഏപ്രിൽ 29ന് പരീക്ഷ അവസാനിക്കും.

 പ്ലസ് ടു പരീക്ഷയ്ക്ക് 34,400പേർ

ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി തലത്തിൽ ഇന്നലെ ആരംഭിച്ച തിയറി പരീക്ഷകൾ ഏപ്രിൽ 26ന് അവസാനിക്കും. റെഗുലർ, ഓപ്പൺ, പ്രൈവറ്റ് വിഭാഗങ്ങളിലായി 34,400 കുട്ടികളാണ് പരീക്ഷ എഴുതുന്നത്. 17,223പെൺകുട്ടികളും 17,177ആൺകുട്ടികളും.

രണ്ടാം വർഷ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് റെഗുലർ, സ്വകാര്യ മേഖലകളിൽ നിന്ന് 34 സെന്ററുകളിലായി 2,587 കുട്ടികൾ പരീക്ഷയെഴുതും. 1,708ആൺകുട്ടികളും 879 പെൺകുട്ടികളും.

 പരീക്ഷാച്ചൂടും പുറത്തെ ചൂടും
പരീക്ഷാ ചൂടിനേക്കാൾ വലിയ ചൂടാണ് പുറത്ത്. കനത്ത ചൂട് കണക്കിലെടുത്ത് പരീക്ഷാ കേന്ദ്രങ്ങളിൽ വേണ്ട സൗകര്യങ്ങളൊരുക്കാൻ വിദ്യാലയങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

എണ്ണം വർദ്ധിപ്പിച്ചത്

പിൻവലിക്കണം


ഉത്തരക്കടലാസ് പരിശോധനാ സമയവും എണ്ണവും പുന:ക്രമീകരിച്ചതിനെതിരെ പ്രതിഷേധവുമായി അദ്ധ്യാപകർ. പുതുക്കി നിശ്ചയിച്ച സമയം മൂല്യനിർണയത്തിന് അപര്യാപ്തമെന്ന് എ.എച്ച്.എസ്.ടി.എ ആരോപിച്ചു. മുൻവർഷം 26 കുട്ടികളുടെ ഉത്തര കടലാസ് നോക്കിയിരുന്ന സ്ഥാനത്ത് ഇപ്പോൾ നോക്കേണ്ടത് 34 എണ്ണം. ഒരെണ്ണത്തിന് 15മിനിറ്റ്. 34എണ്ണത്തിന് 9 മണിക്കൂർ വേണ്ടിവരും. ഉത്തര കടലാസ് സമാധാനമായി വായിച്ച് നോക്കാൻ പോലും സമയം കിട്ടില്ല. അദ്ധ്യാപകർ ഒരു ദിവസം മൂല്യനിർണ്ണയം നടത്തേണ്ട സമയം 6മണിക്കൂർ ആണ്. ചുരുങ്ങിയ സമയത്തിൽ ഇത്രയേറെ പേപ്പറുകൾ നോക്കേണ്ടി വരുന്നത് അദ്ധ്യാപകരെ സമ്മർദ്ദത്തിലാക്കും. ഇത് മൂല്യ നിർണ്ണയിത്തെ ബാധിക്കും. ഉത്തര കടലാസിന്റെ എണ്ണത്തിൽ വരുത്തിയ അശാസ്ത്രീയ വർദ്ധനവ് പിൻവലിക്കണമെന്ന് എ.എച്ച്.എസ്.ടി.എ ജില്ലാ പ്രസിഡന്റ് ഷനോജ് ഏബ്രഹാം, ജില്ലാ സെക്രട്ടറി ബിനു. കെ.വർഗീസ്, സംസ്ഥാന വൈസ് പ്രസിഡന്റ് സാബു തോമസ്, സെക്രട്ടറി വിനോദ് ടി.എൻ എന്നിവർ ആവശ്യപ്പെട്ടു.

സജ്ജീകരണങ്ങളെല്ലാം പൂർത്തിയായി. മോഡൽ പരീക്ഷ കഴിഞ്ഞതോടെ വിദ്യാർത്ഥികളുടെ ആശങ്കകളും മാറി.
നളിനകുമാരി. വി
പ്രിൻസിപ്പൽ
ഗവ. ജി.എച്ച്.എസ്.എസ്
എറണാകുളം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, EXAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.