കൊച്ചി: സ്വകാര്യ ടെലികോം കമ്പനികളിലെ തൊഴിലാളികളുടെ സംഘടനയായ ഭാരതീയ പ്രൈവറ്റ് ടെലികോം മസ്ദൂർ സംഘം (ബി.എം.എസ്) സംസ്ഥാന സമ്മേളനം സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ബി.ശിവജി സുദർശനൻ ഉദ്ഘാടനം ചെയ്തു. ബി.എം.എസ് സംസ്ഥാന സംഘടനാ സെക്രട്ടറി കെ. മഹേഷ് സമാപന പ്രഭാഷണം നടത്തി. സംസ്ഥാന ഭാരവാഹികളായ എ. സതീഷ് കുമാർ, സിബി വർഗീസ്, ജില്ലാ സെക്രട്ടറി ധനീഷ് നീറിക്കോട് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി കെ.കെ. വിജയൻ (പ്രസിഡന്റ്), കെ.ജി. ശ്രീകാന്ത് (വർക്കിംഗ് പ്രസിഡന്റ്), സിബി വർഗീസ് (ജനറൽ സെക്രട്ടറി), ജെ. ജയേഷ് (ഡെപ്യൂട്ടി ജനറൽ സെക്രട്ടറി), കെ.പി. കലേഷ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |