കൊച്ചി: വിവാഹത്തോടനുബന്ധിച്ച് നടത്തുന്ന അനാവശ്യ ധൂർത്തും ആഡംബരങ്ങളും ഒഴിവാക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് ആഹ്വാനം ചെയ്തു. വിവാഹ ചടങ്ങുകൾക്കിടയിൽ നടന്ന അക്രമസംഭവങ്ങളിൽ കണ്ണൂരിൽ ഒരാൾ ബോംബേറിൽ കൊല്ലപ്പെട്ടതും കോഴിക്കോട് ഫോട്ടോഷൂട്ടിനിടെ നവവരൻ മുങ്ങി മരിച്ചതുമൊക്കെ വിവാഹ ചടങ്ങുകളിലുണ്ടായ മൂല്യശോഷണം വ്യക്തമാക്കുന്നതാണ്. വിവാഹ ചടങ്ങുകളിലെ ധൂർത്തും അത്യാഡംബരങ്ങളും നിമിത്തം പെൺമക്കളുടെ വിവാഹം നടത്താൻ സാധിക്കാത്ത മാതാപിതാക്കളുടെ കൂടി വരികയാണ്. ഹൈന്ദവാചാരങ്ങളുടെ ഭാഗമല്ലാത്ത പല ചടങ്ങുകളും ചെലവ് വരുത്തും. ഇവയ്ക്കെതിരെ രംഗത്തിറങ്ങുമെന്ന് പ്രസിഡന്റ് വിജി തമ്പിയും ജനറൽ സെക്രട്ടറി വി.ആർ. രാജഖേരനും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |