SignIn
Kerala Kaumudi Online
Saturday, 20 April 2024 12.33 AM IST

ട്രെയിനുകൾക്ക് സമയമാറ്റം

df

കൊച്ചി: തൃശൂർ യാർഡിൽ ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 6, 10 തീയതികളിൽ മൂന്നു ട്രെയിനുകൾ പൂർണ്ണമായും അഞ്ചെണ്ണം ഭാഗികമായും റദ്ദാക്കും. ഷൊർണൂർ ജംഗ്ഷൻ-എറണാകുളം ജംഗ്ഷൻ -മെമു എക്സ്‌പ്രസ് ട്രെയിൻ, എറണാകുളം-ആലപ്പുഴ അൺറിസർവ്ഡ് എക്സ്‌പ്രസ് സ്‌പെഷ്യൽ ട്രെയിൻ, ആലപ്പുഴ-എറണാകുളം അൺറിസർവ്ഡ് എക്സ്‌പ്രസ് സ്‌പെഷ്യൽ ട്രെയിൻ എന്നിവ ഈ ദിവസങ്ങളിൽ പൂർണമായും റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.


ഭാഗികമായി റദ്ദാക്കിയവ

തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ഗുരുവായൂർ ഇന്റർസിറ്റി എക്സ്‌പ്രസ് എറണാകുളത്ത് സർവീസ് അവസാനിപ്പിക്കും. ഗുരുവായൂർ-തിരുവനന്തപുരം സെൻട്രൽ ഇന്റർസിറ്റി എക്സ്‌പ്രസ് എറണാകുളത്ത് നിന്ന് സർവീസ് ആരംഭിക്കും. കാരയ്ക്കലിൽ നിന്ന് പുറപ്പെടുന്ന എറണാകുളം എക്സ്‌പ്രസ് വടക്കാഞ്ചേരിയിൽ സർവീസ് അവസാനിപ്പിക്കും. ചെന്നൈ എഗ്‌മോർ - ഗുരുവായൂർ എക്സ്‌പ്രസ് എറണാകുളത്തും ബാനസവാടി - എറണാകുളം സൂപ്പർഫാസ്റ്റ് മുളങ്കുന്നത്തുകാവിലും സർവീസ് അവസാനിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, TRAIN
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.