കൊച്ചി: ജില്ലാ ആരോഗ്യവകുപ്പ്, സ്റ്റേറ്റ് ഹെൽത്ത് ഏജൻസി, ദേശീയ ആരോഗ്യദൗത്യം എന്നിവയുടെ ആഭിമുഖ്യത്തിൽ ലോക ആരോഗ്യ ദിനത്തിന്റെ ഭാഗമായി കാലാവസ്ഥാ വ്യതിയാനവും അന്തരീക്ഷ പ്രശ്നങ്ങളും മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ എന്ന വിഷയത്തിൽ ശില്പശാല സംഘടിപ്പിച്ചു. മെഡിക്കൽ ഓഫീസർ ഡോ.വി. ജയശ്രീ ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സജിത്ത് ജോൺ അദ്ധ്യക്ഷത വഹിച്ചു. അഡീഷണൽ ഡി.എം.ഒ ഡോ.എസ്. ശ്രീദേവി, ഡോ. നിഖിലേഷ് ആർ.മേനോൻ, ആർദ്രം നോഡൽ ഓഫീസർ ഡോ.സി. രോഹിണി, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.കെ.സവിത, കെ.ആർ.ഹേമ എന്നിവർ സംസാരിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |