കൊച്ചി: മാർച്ച് 28, 29ന് നടത്തിയ ദേശീയ പണിമുടക്കിൽ പങ്കെടുക്കാനുള്ള തൊഴിലാളികളുടെ നിയമപരമായ അവകാശത്തെ ചോദ്യംചെയ്ത് പണിമുടക്ക് തടയുന്ന ഉത്തരവിനെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ പതിനായിരം തൊഴിലാളികളെ അണിനിരത്തി 12ന് രാവിലെ 10ന് ഹൈക്കോടതി മാർച്ച് നടത്തും. സംഘം ചേരാനും കൂട്ടായി വിലപേശാനും ന്യായമായ അവശ്യങ്ങൾ അംഗീകരിക്കുന്നതിന് പണിമുടക്കുവാനുമുള്ള അവകാശം തൊഴിലാളികൾക്ക് നിയമപരമായി ഉറപ്പുനൽകുന്ന തൊഴിൽ നിയമങ്ങൾ നിലനിൽക്കുമ്പോഴാണ് പണിമുടക്ക് നിരോധന ഉത്തരവുകൾ വന്നിട്ടുള്ളതെന്നും ഭാരവാഹികൾ ആരോപിച്ചു. നേതാക്കളായ എളമരം കരീം എം.പി, ആർ. ചന്ദ്രശേഖരൻ, കെ.പി. രാജേന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |