കൊച്ചി: സംസ്ഥാനത്തെ മുഴുവൻ തീപ്പെട്ടി കമ്പനികളും നാളെ മുതൽ അടച്ചിടുമെന്ന് കേരള സ്റ്റേറ്റ് മാച്ച് സ്പ്ലിന്റേഴ്സ് ആൻഡ് വീനിയേഴ്സ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ അറിയിച്ചു. കേരളത്തിലെ പരമ്പരാഗത കുടിൽ വ്യവസായമായ തീപ്പെട്ടി കൊള്ളി നിർമ്മാണകമ്പനികൾ കേരളത്തിൽ തന്നെ നിലനിർത്താൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്. തമിഴ്നാടിനെ ആശ്രയിക്കാതെ ഈ വ്യവസായം നടത്തുന്നതിന് കേരളത്തിൽ യന്ത്രവത്കൃത ഡിപ്പിംഗ് യൂണിറ്റുകൾ ആരംഭിക്കാൻ സർക്കാർ സഹായം നൽകുക, ഈ വ്യവസായത്തെയും തീപ്പെട്ടി മരങ്ങളേയും പ്രത്യേക പരിരക്ഷയുള്ള വിഭാഗത്തിൽ പെടുത്തുക തുടങ്ങിയവയാണ് സംഘടന മുന്നോട്ടുവയ്ക്കുന്ന മറ്റ് ആവശ്യങ്ങൾ. സംസ്ഥാനത്ത് 500 ൽ താഴെ യൂണിറ്റുകളുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |