കൊച്ചി: മെഗാസ്റ്റാർ മമ്മൂട്ടിയുടെ 'ചാമ്പിക്കോ' ട്രെൻഡിനൊപ്പം കൊച്ചി മെട്രോയും. മെട്രോയുടെ സമൂഹമാദ്ധ്യമപേജുകളിലാണ് എന്നാ പിന്നെ ഞങ്ങളും.... മാസ്സ് അല്ലേ? എന്ന ക്യാപ്ഷനോടെ 'ചാമ്പിക്കോ' ട്രെൻഡ് വീഡിയോ പങ്കുവച്ചത്.
നിമിഷങ്ങൾക്കകം അത് വൈറലായി. മണിക്കൂറുകൾക്കുള്ളിൽ കണ്ടത് നാല് ലക്ഷം പേർ. 25 സെക്കൻഡിൽ താഴെയുള്ള വീഡിയോ ആയിരങ്ങൾ ഷെയർ ചെയ്തു. സ്റ്റാറ്റസ് ആക്കുകയും ചെയ്തു.
മെട്രോയുടെ സോഷ്യൽ മീഡിയ സെല്ലാണ് വീഡിയോ ചിത്രീകരിച്ച് പുറത്തിറിക്കിയത്.
മുട്ടം യാർഡിൽ അഞ്ച് ട്രെയിനുകൾ നിരത്തിയായിരുന്നു വീഡിയോ ഷൂട്ട്.
വൈഗ, കബനി, മാരുത്, പവൻ, ധ്വനിൽ, എന്നീ ട്രെയിനുകകളാണ് ഷൂട്ടിന് ഉപയോഗിച്ചത്. നിർത്തിയിട്ട നാല് ട്രെയിനുകൾക്കിടയിലേക്ക് അഞ്ചാമതൊരു ട്രെയിൻ കൂടിയെത്തി ലൈറ്റുകൾ ഒരുമിച്ച് തെളിക്കുന്ന തരത്തിലാണ് വീഡിയോ.
സമൂഹ മാദ്ധ്യമങ്ങളിൽ മുഴുവൻ ട്രെൻഡാണ് ചാമ്പിക്കോ ഫോട്ടോ ഷൂട്ട്. അമൽ നീരദിന്റെ മെഗാസ്റ്റാർ മമ്മൂട്ടി ചിത്രം ഭീഷ്മപർവത്തിലെ മൈക്കിളപ്പന്റെയും കുടുംബത്തിന്റെയും ഫോട്ടോഷൂട്ട് ആണ് ഈ ട്രെൻഡിന് തുടക്കമിട്ടത്.
കഴിഞ്ഞ ദിവസം കണ്ണൂരിൽ നടന്ന പാർട്ടി കോൺഗ്രസ് വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് നേതാക്കളും ചേർന്നെടുത്ത ഫോട്ടോയും 'ചാമ്പിക്കോ' ട്രെൻഡിന്റെ ഭാഗമായിരുന്നു. പിന്നാലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനമായ ഇന്നോവ ക്രിസ്റ്റയേയും രണ്ട് അകമ്പടി വാഹനങ്ങളെയും വെച്ച് എടുത്ത ചാമ്പിക്കോ വീഡിയോയും വൈറലായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |