കൊച്ചി: കുസാറ്റിലെ നാഷണൽ സർവീസ് സ്കീം പീപ്പിൾസ് ഫൗണ്ടേഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച വീൽചെയറിൽ സഞ്ചരിക്കുന്നവർക്കുള്ള റംസാൻ, വിഷു, ഈസ്റ്റർ ഭക്ഷ്യക്കിറ്റ് വിതരണം കൊച്ചി സർവകലാശാല പ്രോ-വൈസ് ചാൻസലർ പ്രൊഫ. ഡോ.പി.ജി. ശങ്കരൻ ഉദ്ഘാടനം ചെയ്തു. തണൽ ജനറൽ സെക്രട്ടറി കെ.കെ.ബഷീർ അദ്ധ്യക്ഷത വഹിച്ചു. ആൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി രാജീവ് പള്ളുരുത്തി, പീപ്പിൾസ് ഫൗണ്ടേഷൻ കൊച്ചി സിറ്റി കോ ഓഡിനേറ്റർ അബ്ദുൽ ഖയ്യൂം, കുസാറ്റ് എൻ.എസ്.എസ്. കോ ഓഡിനേറ്റർ ഡോ.രമ്യ രാമചന്ദ്രൻ, തൃപ്തി എസ്. വാര്യർ, സുകൃത, മെഹ്സൂസ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |