കൊച്ചി: രാഷ്ട്രീയ വൈരത്തിന്റെ പേരിൽ മനുഷ്യജീവൻ ഇല്ലാതാക്കുന്ന കൊലപാത രാഷ്ട്രീയത്തെ ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നും പാലക്കാടിന്റെ സമാധാന അന്തരീക്ഷം തകർക്കുന്ന അക്രമ രാഷ്ട്രീയത്തെ അടിച്ചമർത്താൻ പൊലീസ് അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും ആർ.ജെ.ഡി ദേശീയ സെക്രട്ടറി അനു ചാക്കോ ആവശ്യപ്പെട്ടു. എല്ലാ കൊലപാതകങ്ങളിലും പങ്കാളികളായവരെ അറസ്റ്റുചെയ്ത് കൂടുതൽ അക്രമ സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ പൊലീസ് ജാഗ്രത പുലർത്തണമെന്നും നാടിന്റെ സമാധാന അന്തരീക്ഷം പുനസ്ഥാപിക്കണമെന്നും അനു ചാക്കോ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |