SignIn
Kerala Kaumudi Online
Tuesday, 23 April 2024 5.05 PM IST

നാട് ഉയിർപ്പുതിരുനാൾ ആഘോഷത്തിൽ

easter

 സമാധാനം വീണ്ടെടുക്കണം: കെ.സി.ബി. സി

കൊച്ചി: ഉയിർപ്പു തിരുനാളിനോടനുബന്ധിച്ച് ജില്ലയിലെ ദേവാലയങ്ങളിൽ ഇന്നലെ പാതിരാ കുർബാനയും പ്രദക്ഷിണവും ദിവ്യബലിയും നടന്നു. എറണാകുളം സെന്റ് മേരീസ് കത്തീഡ്രലിൽ നടന്ന തിരുകർമ്മങ്ങൾക്ക് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി കാർമ്മികത്വം വഹിച്ചു. വരാപ്പുഴ അതിരൂപതയുടെ ആസ്ഥാനമായ സെന്റ് ഫ്രാൻസിസ് കത്തീഡ്രലിൽ നടന്ന ചടങ്ങുകൾക്ക് ആർച്ച്‌ബിഷപ്പ് ഫാ. ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യകാർമ്മികത്വം വഹിച്ചു. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി മലയാറ്റൂരിലും വിശ്വാസികളുടെ ഒഴുക്കായിരുന്നു. താഴത്തെ പള്ളിയിലും കുരിശുമുടിയിലും ഈസ്റ്റർ തിരുകർമ്മങ്ങൾ നടന്നു.

കുടുംബത്തിലും സമൂഹത്തിലും രാജ്യത്തും സമാധാനം സംജാതമാക്കാൻ നാം ഓരോരുത്തരും കടപ്പെട്ടിരിക്കുന്നുവെന്ന് കെ.സി.ബി. സി പ്രസിഡന്റ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, വൈസ് പ്രസിഡന്റ് ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ, സെക്രട്ടറി ജനറൽ ബിഷപ് ഡോ. ജോസഫ് മാർ തോമസ് എന്നിവർ ഈസ്റ്റർ ന്ദേശത്തിൽ പറഞ്ഞു. ''നിങ്ങൾക്ക് സമാധാനം'' എന്നാണ് ഉത്ഥിതനായ ഈശോ ശിഷ്യന്മാർക്കു പ്രത്യക്ഷപ്പെട്ട് ആശംസിച്ചത്. എല്ലാ രാജ്യങ്ങളിലും വസിക്കുന്ന മനുഷ്യർ ആഗ്രഹിക്കുന്നതും സമാധാനമാണ്. വിവിധ സംസ്കാരങ്ങളും മതവിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും അനുവർത്തിക്കുമ്പോഴും ഈ രാജ്യത്തെ ജനങ്ങളും സമാധാനം കാംക്ഷിക്കുന്നവരാണ്. സ്പർദ്ധയും കലഹവും യുദ്ധവും സമാധാനം ഇല്ലാതാക്കുന്നു. സമാധാനത്തോടെ ജീവിക്കുന്നതിനുള്ള സാഹചര്യം ഒരുക്കാൻ എല്ലാ രാഷ്ട്രങ്ങളിലെയും ഭരണകർത്താക്കൾക്ക് കഴിയണമെന്നും അവർ അഭിപ്രായപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, CHURCH
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.