അങ്കമാലി: ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി കല്ലുപാലം യൂണിറ്റ് സംഘടിപ്പിച്ച ചുമർ ചിത്രരചന പ്രശസ്ത ചിത്രകാരി ലളിതകലാ അക്കാദമി അവാർഡ് ജേതാവ് സിന്ധു ദിവാകരൻ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ കെ.കെ. സലി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി സച്ചിൻ കുരിയാക്കോസ് സമ്മേളന സന്ദേശം നൽകി. കെ.പി.വേലായുധൻ, ബി.വി.ജോണി, അക്ഷയ് മനോജ് എന്നിവർ നേതൃത്വം നൽകി. നിധീഷ് രമേശ് സ്വാഗതവും മേഖല പ്രസിഡന്റ് എബി ചെറിയാൻ നന്ദിയും പറഞ്ഞു. ചിത്രരചന കാമ്പയിനിൽ പങ്കെടുത്ത മുഴുവൻ കലാപ്രതിഭകൾക്കും സമ്മേളനത്തിന്റെ ഭാഗമായി ഉപഹാരങ്ങൾ നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |