തൃക്കാക്കര: ഒരു വർഷമായ വയറുവേദനയിൽ നിന്ന് തലയോലപ്പറമ്പ് സ്വദേശിനിയായ 50കാരിക്ക് മോചനം നൽകി ഇടപ്പള്ളി ഇൻസ്റ്റാ ആശുപത്രി. ഗൈനക്കോളോജിസ്റ്റും ലാപ്രോ സ്കോപിക് സർജനുമായ ഡോ. കവിത അനിയൻ,ഗാസ്ട്രോ ഇന്റസ്റ്റൈനൽ സർജൻ ഡോ. കെ പ്രകാശ് എന്നിവരുടെ നേത്യത്ത്വത്തിൽ മണിക്കൂറുകൾ നീണ്ട അതിസങ്കീർണ ശസ്ത്രക്രിയയിലൂടെ സ്ത്രീയുടെ വയറ്റിൽ നിന്നും 3.5 കിലോ ഭാരവും 35 സെന്റീമീറ്റർ നീളവും 25 സെന്റീമീറ്റർ വീതിയും 10 സെന്റീമീറ്റർ വണ്ണമുള്ള മുഴ വിജയകരമായി നീക്കം ചെയ്തു. രോഗനിർണ്ണയ വിഷയത്തിൽ ഡോക്ടർമാരുടെ സൂക്ഷ്മതയും കൃത്യതയുമാണ് ഇത്തരം ശസ്ത്രക്രിയ വിജയകരമാക്കിയതെന്ന് ആശുപത്രി എം.ഡി ഡോ. അനിയൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |