ആലുവ: ആലുവ അമ്പാട്ടുകാവ് സഹൃദയ സംഗീത കാരുണ്യ വേദി ഏർപ്പെടുത്തിയ സഹൃദയ കാരുണ്യ പുരസ്കാരം വാവ സുരേഷിന് സമ്മാനിച്ചു. സഹൃദയുടെ 15 -ാം വാർഷികാലോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ മുൻ പൊലീസ് മേധാവി ഡോ. അലക്സാണ്ടർ ജേക്കബ്ബ് അവാർഡ് സമ്മാനിച്ചു. ഡോ. അലക്സാണ്ടർ ജേക്കബ്ബ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സഹൃദയ പ്രസിഡന്റ് വിശ്വനാഥ കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. 25 പേർക്കുള്ള ചികിത്സാസഹായം ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് വിതരണം ചെയ്തു. സെക്രട്ടറി അശോക് കുമാർ, ഭാസി, ശ്രീഹരി, ശശിധര മേനോൻ, ജോർജ്ജ് വി. ജെയിംസ്, മുഹമ്മദ് ആസിഫ് എന്നിവർ സംസാരിച്ചു. ലളിതഗാന മത്സര വിജയികൾക്ക് വാവ സുരേഷ് പുരസ്കാരങ്ങൾ വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |