SignIn
Kerala Kaumudi Online
Thursday, 25 April 2024 1.49 PM IST

കുടുംബശ്രീ മിഷൻ നടപ്പാക്കിയത് 33 കോടി രൂപയുടെ പദ്ധതികൾ

df

കൊച്ചി: ജില്ലാ കുടുംബശ്രീ മിഷൻ വിവിധ പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ വർഷം ചെലവഴിച്ചത് 33 കോടി രൂപ.

2363 യൂണിറ്റുകൾക്ക് പലിശ സബ്‌സിഡി, മാച്ചിംഗ് ഗ്രാന്റ്, റിവോൾവിംഗ് ഫണ്ട് ഉൾപ്പെടെ 12 കോടി രൂപ ചെലവഴിച്ചു.

കൊവിഡ് റസിലിയൻസ് ഫണ്ട് ഉപയോഗിച്ച് 2621 വ്യക്തിഗത സംരംഭങ്ങളും 747 ഗ്രൂപ്പ് സംരംഭങ്ങളും തനത് പദ്ധതി പ്രകാരം 58 സംരംഭങ്ങളും തുടങ്ങാനായി 2. 3 കോടി നൽകി. കൂടാതെ 114 ജനകീയ ഹോട്ടലുകൾ ആരംഭിച്ചു. സംരംഭ പ്രവർത്തനങ്ങൾക്കായി എട്ടു കോടി കഴിഞ്ഞ വർഷം ചെലവഴിച്ചു. ഓണം ക്രിസ്മസ് ചന്തകൾ, ഓൺലൈൻ മാർക്കറ്റുകൾ, പിങ്ക് കഫെ തുടങ്ങിയ പദ്ധതികൾക്കായി 60 ലക്ഷം രൂപ ചെലവഴിച്ചു. പട്ടികവർഗ സുസ്ഥിര വികസനത്തിനായി 7,66,262 രൂപയാണ് ജില്ലാ മിഷൻ ചെലവഴിച്ചത്. വിദ്യാഭ്യാസം, തൊഴിൽ പരിശീലനം, കായിക പരിശീലനം തുടങ്ങിയ പദ്ധതികളാണ് പ്രധാനമായും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.സാമൂഹിക ക്ഷേമത്തിനായി 4,02,22,089 രൂപ ചെലവഴിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, KUDUMBASRE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.