മൂവാറ്റുപുഴ: പൈനാപ്പിൾ ഫാർമേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ 30ന് വാഴക്കുളം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ പൈനാപ്പിൾ ഫെസ്റ്റ് സംഘടിപ്പിക്കും. പൈനാപ്പിൾ പാചകമത്സരം, വിള മത്സരം, കാർഷിക സെമിനാർ, പൊതുസമ്മേളനം, പൈനാപ്പിൾശ്രീ അവാർഡ് ദാനം തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികളായ ജയിംസ് ജോർജ്, ജോജോ ജോസഫ് എന്നിവർ അറിയിച്ചു. വൈകിട്ട് അഞ്ചിന് പൊതുസമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. മാത്യു കുഴൽനാടൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എം.പി, പി.ജെ.ജോസഫ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് തുടങ്ങിയവർ പ്രസംഗിക്കും. പൈനാപ്പിൾശ്രീ അവാർഡ് ജേതാവ് സത്യൻ കല്ലിങ്കലിനെ ആദരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |