കൊച്ചി: ഏകഭാഷാവാദം ശരിയായ കാഴ്ചപ്പാടല്ലെന്ന് മിഷിഗൺ സർവ്വകലാശാലയിലെ ഭാഷാശാസ്ത്ര അദ്ധ്യാപികയും ഗവേഷകയുമായ ഡോ.സാവിത്രി നമ്പൂതിരിപ്പാട്. ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ഈ വർഷം ആരംഭിച്ച പ്രഭാഷണ പരമ്പരയിലെ ആദ്യ പ്രഭാഷണം നിർവ്വഹിക്കുകയായിരുന്നു അവർ. ചടങ്ങിൽ മലയാളം വിഭാഗം അദ്ധ്യക്ഷ ഡോ.വി.ലിസി മാത്യു അദ്ധ്യക്ഷയായി. ഡോ.വത്സലൻ വാതുശേരി, ഡോ. നിനിത ആർ എന്നിവർ പ്രസംഗിച്ചു. അക്കാഡമിക് വിദഗ്ദ്ധർ, കലാകാരന്മാർ, ചിന്തകർ എന്നിവരെ പ്രഭാഷണങ്ങളിലൂടെയും ചർച്ചകളിലൂടെയും സർവകലാശാലാ സമൂഹവുമായി സംവദിക്കാൻ ക്ഷണിക്കുന്നതിനുളള വേദിയാണ് പ്രഭാഷണ പരമ്പരയെന്ന് സർവ്വകലാശാല അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |