കൊച്ചി: മേയ് 30 നകം കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികളുടെ രൂപീകരണം പൂർത്തിയാക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. ഒന്നരലക്ഷത്തിലധികം യൂണിറ്റ് കമ്മിറ്റികളിലൂടെ താഴേത്തട്ടിൽ പ്രവർത്തനം ശകതിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ-റെയിലിനെതിരായ സമരം കേരളത്തിലെ ഏറ്റവും വലിയ ജനകീയ സമരമാക്കി മാറ്റുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. എന്തുവില കൊടുത്തും കെ-റെയിലിനെ എതിർക്കും.
എം.പിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, കെ.പി.സി.സി വൈസ് പ്രസിഡന്റുമാരായ വി.ജെ.പൗലോസ്, വി.പി.സജീന്ദ്രൻ, ജനറൽ സെക്രട്ടറിമാരായ എസ്.അശോകൻ, അബ്ദുൽ മുത്തലിബ്, ദീപ്തി മേരി വർഗീസ്, എം.എൽ.എമാരായ അൻവർ സാദത്ത്, ടി.ജെ.വിനോദ്, റോജി എം.ജോൺ, മാത്യു കുഴൽനാടൻ, നേതാക്കളായ കെ.പി.ധനപാലൻ, ഡൊമിനിക് പ്രസന്റേഷൻ, എൻ.വേണുഗോപാൽ, ജോസഫ് വാഴയ്ക്കൻ, കെ.പി.ഹരിദാസ്, മുഹമ്മദ് കുട്ടി, ജയ്സൺ ജോസഫ്, പി.ജെ.ജോയ്, ഉല്ലാസ് തോമസ്, അജയ് തറയിൽ, ഐ.കെ.രാജു, ചന്ദ്രശേഖരൻ, വി.കെ.മിനിമോൾ, ജോസഫ് ആന്റണി, മനോജ് മൂത്തേടൻ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |