കൊച്ചി: 38 വർഷത്തെ സർവ്വീസിനുശേഷം കനറാ ബാങ്ക് എറണാകുളം റീജിയണൽ ഓഫീസ്-2 സീനിയർ മാനേജർ
കെ.കെ.രവി ഇന്ന് വിരമിക്കുന്നു. 1984ൽ ക്ലാർക്കായി സിൻഡിക്കേറ്റ് ബാങ്ക് ശ്രീകണ്ഠപുരം (കണ്ണൂർ ജില്ല) ശാഖയിൽ സേവനം ആരംഭിച്ച് കേരളം, ലക്ഷദ്വീപ്, കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ ശാഖകളിലും ഹെഡ് ഓഫീസിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരള ശാസ്ത്രസാഹിത്യ പരിഷത് തളിപ്പറമ്പ് മേഖലാ കമ്മിറ്റിയംഗം. തൃപ്പൂണിത്തുറ, മുളന്തുരുത്തി മേഖലാ സെക്രട്ടറി, എറണാകുളം ജില്ലാ ജോയിന്റ് സെക്രട്ടറി, സമ്പൂർണ സാക്ഷരതാ യജ്ഞം തൃപ്പൂണിത്തുറ, മുളന്തുരുത്തി പ്രോജക്ട് ഏരിയകളുടെ കോ-ഓർഡിനേറ്റർ, ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ ഭാഗമായി കീ റിസോഴ്സ് പേഴ്സൺ, കിലയിലെ പരിശീലകൻ, കുടുംബശ്രീ സംഘാടകനും പരിശീലകനും തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |