SignIn
Kerala Kaumudi Online
Saturday, 20 April 2024 3.49 AM IST

ആവേശം അലതല്ലി കൗമുദി കുടുംബസംഗമം

kudumbam

കൊച്ചി: ആഹ്ലാദം.. ആവേശം.. ആകാംക്ഷ... നെടുമ്പാശേരി സിയാൽ ഗോൾഫ് ക്ളബ്ബിൽ നടന്ന കേരളകൗമുദി കൊച്ചി യൂണിറ്റിന്റെ കുടുംബസംഗമം അവിസ്‌മരണീയമായി. കുടുംബമേളയിൽ കേരളകൗമുദിയുടെ വിവിധ വിഭാഗങ്ങളിലെ ജീവനക്കാരും കുടുംബാംഗങ്ങളും പങ്കെടുത്തു.

പരിചയപ്പെടുത്തലോടെ തുടങ്ങിയ കുടുംബമേളയുടെ ഉദ്ഘാടന ചടങ്ങിനു ശേഷമായിരുന്നു ഏവരും കാത്തിരുന്ന കലാകായിക പ്രകടനങ്ങൾ. യൂണിറ്റിലെ അംഗങ്ങൾ അവതരിപ്പിച്ച പാട്ടുകളും മിമിക്രിയുമെല്ലാം ഹർഷാരവങ്ങളോടെ നിറഞ്ഞ സദസ് ഏറ്റുവാങ്ങി. കായികമത്സരങ്ങളിൽ ജീവനക്കാരും കുടുംബാംഗങ്ങളും പങ്കെടുത്തതോടെ ആവേശം ഇരട്ടിയായി.

കുട്ടികൾ, വനിതകൾ, പുരുഷന്മാർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി നടന്ന കസേരകളി ആവേശവും തമാശയും നിറഞ്ഞതായിരുന്നു. ആവേശം മൂർദ്ധന്യത്തിലെത്തിയപ്പോൾ കസേരകൾ വരെ ഒടിഞ്ഞു.

ബാൾ പാസിംഗിലും ജീവനക്കാർക്കൊപ്പം കുടുംബാംഗങ്ങളും പങ്കെടുത്തു. ഏറ്റവുമൊടുവിൽ വിവിധ വിഭാഗം ജീവനക്കാർ തമ്മിൽ നടന്ന വടംവലി മത്സരം ആവേശം കൊടുമുടിയിലെത്തിച്ചു. മികച്ച പോരാട്ടം കാഴ്ചവച്ച് സർക്കുലേഷൻ ടീം വിജയികളായി.

ഓരോ മണിക്കൂറിലും നടന്ന നറുക്കെടുപ്പും ബമ്പർ നറുക്കെടുപ്പും ഏവരിലും ആകാംക്ഷയുണർത്തി. വിവിധ മേഖലകളിൽ മികവ് പുലർത്തിയവർക്കും കേരളകൗമുദിയിൽ പോയവർഷം മികച്ച പ്രകടനം കാഴ്ചവച്ചവർക്കുമുള്ള പുരസ്‌കാര വിതരണവും നടന്നു. വിഭവ സമൃദ്ധമായ ഭക്ഷണവും പങ്കെടുത്ത എല്ലാ ജീവനക്കാർക്കും ആകർഷകമായ സമ്മാനങ്ങളും ഒരുക്കിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, FAMILYMEET
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.