കൊച്ചി: ലൂപ്പസ് ട്രസ്റ്റ് ഇന്ത്യയും കേരള ആർത്തറൈറ്റിസ് ആൻഡ് റുമാറ്റിസം സൊസൈറ്റിയും ഡോ. ഷേണായീസ് കെയർ ആശുപത്രിയും സംയുക്തമായി 8ന് ലോക ലൂപ്പസ് ദിനാചരണം സംഘടിപ്പിക്കുന്നു. രോഗപ്രതിരോധ ശേഷിയിലെ അപാകതമൂലം ഉണ്ടാകുന്നതും ചികിത്സയിലൂടെ നിയന്ത്രിക്കാനാകുന്നതുമായ രോഗമാണ് ലൂപ്പസ്. ഇന്ത്യയിൽ 10 ലക്ഷവും കേരളത്തിൽ 30000വും ലൂപ്പസ് രോഗികൾ ഉണ്ട്. 15 നും 30 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിലാണ് ലൂപ്പസ് രോഗം കൂടുതലായി കണ്ടുവരുന്നത്. എറണാകുളം ടൗൺ ഹാളിൽ രാവിലെ 9.30ന് മേയർ അഡ്വ.എം.അനിൽ കുമാർ ഉദ്ഘാടനം ചെയ്യും. ഡോ. പത്മനാഭ ഷേണായി അദ്ധ്യക്ഷത വഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |