കൊച്ചി: ബി.എം.എസിന്റെ നേതൃത്വത്തിലുള്ള അഖില ഭാരതീയ മത്സ്യ മസ്ദൂർ മഹാസംഘിന്റെ ത്രൈ വാർഷിക സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ എറണാകുളം തൊഴിൽ പഠന പരിശീലന ഗവേഷണ കേന്ദ്രത്തിൽ (ബി.എം.എസ് സംസ്ഥാന കമ്മിറ്റി ഓഫീസ്) നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബി.എം. എസ് അഖിലേന്ത്യാ സംഘടനാ സെക്രട്ടറി ബി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. പി.ജെ. പാട്ടീൽ, ജയന്തിലാൽ, വി. രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിക്കും. പി. ജയപ്രകാശ് , ധനീഷ് നീറിക്കോട്, എ.ഡി. ഉണ്ണിക്കൃഷ്ണൻ, സി.എസ്. സുനിൽ, കെ.വി. മധുകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |