കൊച്ചി: അതിജീവിതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നീതിക്ക് വേണ്ടിയുള്ള കൂട്ടായ്മ നടത്തി. എറണാകുളം ഹൈക്കോടതി വഞ്ചിസ്ക്വയറിൽ സിനിമ, രാഷ്ട്രീയ സാമൂഹിക മേഖലയിൽ ഉള്ളവർ ഒത്തുകൂടി. ഇന്നലെ രാവിലെ ഒമ്പത് മുതൽ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഉപവാസം ആരംഭിച്ചു. തുടർന്ന് വൈകിട്ട് പൊതുസമ്മേളനം നടത്തി. അതിജീവിതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംഘം മെഴുകുതിരികൾ തെളിയിച്ചു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സ്ഥാനാർഥികളായ ഉമാ തോമസ്, ഡോ.ജോ ജോസഫ് എന്നിവർ വേദിയിലെത്തി. ബൈജു കൊട്ടാരക്കര, നിർമ്മാതാവ് ലിബർട്ടി ബഷീർ, നടൻ രവീന്ദ്രൻ, രഞ്ജിനി ഹരിദാസ്, അഡ്വ. ജയശങ്കർ, സി.ആർ. നീലകണ്ഠൻ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |