SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.30 AM IST

5000 രൂപ പെൻഷൻ അനുവദിക്കണമെന്ന്

df

കൊച്ചി: അറുപത് വയസ് പൂർത്തിയായ എല്ലാ മത്സ്യത്തൊഴിലാളികൾക്കും 5,000 രൂപ പെൻഷൻ അനുവദിക്കണമെന്ന് ബി.എം.എസ് ദേശീയ സംഘടനാ സെക്രട്ടറി ബി.സുരേന്ദ്രൻ. എല്ലാ സംസ്ഥാനങ്ങളിലും മറൈൻ ആംബുലൻസ് ഏർപ്പെടുത്തണമെന്നും ട്രോളിംഗ് സമയത്ത് ആവശ്യമായ സാമ്പത്തിക സഹായം അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു. അഖിലഭാരതീയ മത്സ്യ മസ്ദൂർ മഹാസംഘ് ഏഴാമത് ത്രൈവാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹാസംഘ് പ്രസിഡന്റ് പി.ജി. പട്ടേൽ അദ്ധ്യക്ഷത വഹിച്ചു. ബി.എം.എസ് ദേശീയ വൈസ് പ്രസിഡന്റ് ജയന്തിലാൽ, ദേശീയ സെക്രട്ടറി വി.രാധാകൃഷ്ണൻ, ദക്ഷിണ ക്ഷേത്ര സംഘടനാ സെക്രട്ടറി എസ്.ദുരൈ രാജ് തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.