കൊച്ചി: ബംഗാൾ ഉൾക്കടലിന്റെ വടക്ക് പടിഞ്ഞാറൻ ദിശയിൽ രൂപംകൊണ്ട അസാനി ന്യൂനമർദ്ദം ഇന്നും നാളെയും സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ ശക്തമായ മഴയ്ക്ക് കാരണമാകുമെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ. കാറ്റുണ്ടാകുമെങ്കിലും കാര്യമായ പ്രശ്നങ്ങൾ സൃഷ്ടിക്കില്ല.
അതിതീവ്ര ന്യൂനമർദ്ദമായി മാറി ആന്ധ്ര, ഒഡീഷ തീരങ്ങളിലേക്ക് മാറും. സംസ്ഥാനത്ത് 30മുതൽ 40 കിലോമീറ്റർ വേഗതയിലാകും കാറ്റ്. എറണാകുളത്തിനു പുറമേ, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും പരക്കെ മഴയുണ്ടാകും. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |