കൊച്ചി: തൃണമൂൽ കോൺഗ്രസ് സംസ്ഥാന ഘടകം പിരിച്ചുവിട്ടശേഷം രൂപീകരിച്ച നാഷണൽ ജനശക്തി കോൺഗ്രസ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെ പിന്തുണയ്ക്കുമെന്ന് നാഷണൽ പ്രസിഡന്റ് മനോജ് ശങ്കരനെല്ലൂർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന നേതൃയോഗം ചേർന്നാണ് തീരുമാനമെടുത്തതെന്ന് 22ന് തൃക്കാക്കരയിൽ ജനശക്തി കോൺഗ്രസ് തിരഞ്ഞെടുപ്പ് കൺവെൻഷൻ വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി പ്രസിഡന്റും ബി.ജെ.പിയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മനോജ് ആരോപിച്ചു. രാവിലെ 11 മണിക്ക് നടക്കുന്ന കൺവെൻഷനിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോ ജോസഫും നേതാക്കളും പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |