SignIn
Kerala Kaumudi Online
Friday, 19 April 2024 11.20 AM IST

ഭക്ഷ്യസുരക്ഷാ വകുപ്പിലുള്ളത് 'ആളില്ലാ സീറ്റുകളും എട്ട് വാഹനങ്ങളും"

food

കൊച്ചി: ഭക്ഷ്യവിഷബാധ സംസ്ഥാനത്തെ വീണ്ടും കുരുതിക്കളമാക്കുമ്പോൾ നടപടിയെടുക്കേണ്ട ഭക്ഷ്യസുരക്ഷാ വകുപ്പിലുള്ളത് 45 ഭക്ഷ്യസുരക്ഷാ ഓഫീസ‌ർമാരുടെ ഒഴിവ്. പരിശോധനയ്‌ക്ക് പോകാനാവട്ടെ ആകയുള്ളത് എട്ടു വാഹനങ്ങളും. ഒമ്പത് ജില്ലകളിൽ വാഹനങ്ങളില്ല. പരിശോധന സംവിധാനങ്ങളുടെ കുറവും വകുപ്പിന് തിരിച്ചടിയായി.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളാണ് വകുപ്പിനുള്ളത്. കോഴിക്കോട് മേഖലാ ഡെപ്യൂട്ടി കമ്മിഷണർ തസ്തികയിൽ ആളില്ല. അസിസ്റ്റന്റ് കമ്മിഷണർക്കാണ് ചുമതല. മലപ്പുറം ജില്ല അസി. കമ്മിഷണറുടെ ചുമതലയും ഇദ്ദേഹത്തിനാണ്. എറണാകുളത്തെ അസിസ്റ്റന്റ് കമ്മിഷണറുടെ ചുമതല കോട്ടയം അസി. കമ്മിഷണർക്കാണ്. എല്ലാ നിയോജകമണ്ഡലങ്ങളിലും ഓരോ ഭക്ഷ്യസുരക്ഷാ ഓഫീസ‌ർ തസ്തികയുണ്ട്. തിരുവനന്തപുരം ഒഴികെ മറ്റൊരു ജില്ലയിലും മുഴുവൻ ഓഫീസർമാരില്ല. കോഴിക്കോട്ടെ ഒരു സ‌ർക്കിളിലും പ്രിന്ററും സ്കാനറുമില്ല. രജിസ്ട്രേഷന്റെ പ്രിന്റടക്കം പുറത്തുനിന്നാണ് എടുക്കുന്നത്.

 വാഹനപ്പഴക്കം 20 വർഷം

ആകെയുള്ള എട്ട് വാഹനങ്ങളുടെ പഴക്കം 20 വർഷം. കണ്ടം ചെയ്യാറായ ഇവ തിരുവനന്തപുരം, എറണാകുളം കോഴിക്കോട് ഡെപ്യൂട്ടി കമ്മിഷണർമാരും കാസർകോട്, കോഴിക്കോട്, കണ്ണൂർ, എറണാകുളം, പത്തനംതിട്ട അസിസ്റ്റന്റ് കമ്മിഷണരുമാണ് ഉപയോഗിക്കുന്നത്. മറ്റിടങ്ങളിൽ വാടക വണ്ടികളിലാണ് പരിശോധനയ്‌ക്ക് പോകുന്നത്. ക്വിക്ക് റെസ്‌പോൺസ് ടീമിന് മൂന്ന് സർക്കിളിന് ഒരു വാഹനം എന്ന നിലയിൽ വാടകയ്‌ക്കെടുക്കാം. ഒരു സർക്കിളിന് ഒരു വാഹനമുണ്ടെങ്കിലേ വകുപ്പിന്റെ പ്രവർത്തനം കാര്യക്ഷമമാകൂ.

 ജീവനക്കാരില്ല, ഫലം വൈകും

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഭക്ഷ്യസുരക്ഷാ ലാബുകളുള്ളത്. ഒരു ലാബിൽ നാല് മൈക്രോ ബയോളജിസ്റ്റുകൾ വേണം. എന്നാൽ തിരുവനന്തപുരത്ത് നാലും മറ്റിടങ്ങളിൽ ഒന്നും വീതമാണുള്ളത്. കോഴിക്കോട്ടെ ജീവനക്കാരന് കണ്ണൂരിലെ ജോലി കൂടി ചെയ്യുന്നത്. ഫലം 14 ദിവസത്തിനുള്ളിൽ നൽകണമെന്ന വ്യവസ്ഥ ഇതുകാരണം രണ്ടിടത്തും പാളുകയാണ്.

ജില്ല - ഭക്ഷ്യസുരക്ഷാ ഓഫീസ‌ർമാരുടെ തസ്തിക - ഒഴിവ്

 കൊല്ലം............................ 11............................3

 പത്തനംതിട്ട............................ 5............................1

 ആലപ്പുഴ............................ 9............................2

 കോട്ടയം............................ 9............................1

 ഇടുക്കി............................ 5............................1

 എറണാകുളം............................14............................8

 തൃശൂർ............................12............................4

 പാലക്കാട്............................12............................6

 മലപ്പുറം............................17............................6

 കോഴിക്കോട്............................14............................2

 കണ്ണൂർ............................12............................7

 വയനാട്............................ 3............................1

 കാസർകോട്............................6............................3

'ഒഴിവുകളിൽ പി.എസ്.സി ലിസ്റ്റിൽ നിന്ന് ഉടൻ നിയമനം നടത്തും. അസിസ്റ്റന്റ് കമ്മിഷണർ‌മാരുടെും ഡെപ്യൂട്ടി കമ്മിഷണർമാരുടെയും ഒഴിവുകൾ നികത്താൻ ഡിപ്പാർട്ട്മെന്റൽ പ്രമോഷൻ കമ്മിറ്റി (ഡി.പി.സി) ചേരും.

- വി.ആർ. വിനോദ്, കമ്മിഷണർ, ഭക്ഷ്യസുരക്ഷാവകുപ്പ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.